Kerala
വൈദ്യുതി പ്രതിസന്ധി, ഉന്നതതല യോഗം ഇന്ന്
തിരുവന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള മാർഗങ്ങളാകും പ്രധാനമായും യോഗത്തിൽ ചർച്ചയാവുക. തിരഞ്ഞെടുപ്പ് കാലമായതിനാൽ ലോഡ് ഷെഡിങ്ങിലേക്ക് സർക്കാർ നീങ്ങാൻ ഇടയില്ല എന്നാണ് റിപ്പോർട്ടുകൾ.
അതിഗുരുതര വൈദ്യുതി പ്രതിസന്ധി ഒരുഭാഗത്ത്. അതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറുഭാഗത്ത്. ചൂട് കാലത്തു ശരിക്കും ഷോക്കടിച്ച അവസ്ഥയിലാണ് സംസ്ഥാന വൈദ്യുതി വകുപ്പ്. ഉപഭോഗം കൂടിയതോടെ അധിക വൈദ്യുതിക്കായി കോടികളുടെ ബാധ്യതയാണ് നിലവിൽ പ്രതിദിനം കെഎസ്ഇബി നേരിടുന്നത്. ഇതിന് പരിഹാരം കാണാനാണ് ഇന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.