India
മദ്യനയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്
മദ്യനയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. ഇതു നാലാമത്തെ തവണയാണ് കെജ്‌രിവാളിന് നോട്ടീസ് ലഭിക്കുന്നത്. ഈ മാസം 18-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം.
ജനുവരി 3-ന് ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നെങ്കിലും കെജ്‌രിവാൾ ഹാജരായില്ല. ഇതേ തുടർന്നാണ് പുതിയ സമൻസ്. കെജ്‌രിവാളിനോട് നവംബര്‍ 2-നും ഡിസംബര്‍ 21-നും ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അതിനും ഹാജരായിരുന്നില്ല.