Kerala
മുല്ലപ്പള്ളി സമരാഗ്നിയില്‍ നിന്ന് വിട്ടുനിന്നത് ശരിയായില്ലെന്ന് നേതൃത്വം; കാരണം പരിശോധിക്കും
കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സമരാഗ്നിയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കും. സമരാഗ്നിയില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നത് ശരിയായില്ലെന്നാണ് നേതൃത്വത്തിന്റെ വിമര്‍ശനം.
അഭിപ്രായ വ്യത്യാസം കാരണം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനൊപ്പം ഏറെ കാലമായി മുല്ലപ്പള്ളി വേദി പങ്കിടാറില്ല. നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുമ്പോഴും പ്രാദേശിക പരിപാടികളില്‍ മുല്ലപ്പള്ളി സജീവമാണ്.