Politics
എംകെ രാഘവനെതിരെ കടുപ്പിക്കാന്‍ കെപിസിസി; ബന്ധുനിയമനം അടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതി
മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവന്‍ എംപിയും കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തില്‍ കെപിസിസി ഇടപെടല്‍. വിഷയം അതീവ ഗുരുതരമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.
കണ്ണൂര്‍ ഡിസിസിയും എംകെ രാഘവനെതിരെ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ വിഷയം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ കെപിസിസി തീരുമാനിച്ചിരിക്കുന്നത്.
എംകെ രാഘവനും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമം. സമിതിയുടെ ചെയര്‍മാനേയും മറ്റ് അംഗങ്ങളേയും ഇന്നുതന്നെ തീരുമാനിക്കും. പ്രദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് കടുക്കുകയും എംകെ രാഘവന്റെ വീട്ടിലേക്ക് പ്രകടനം നടത്തുകയും ചെയ്തതോടെയാണ് കെപിസിസിയുടെ അടിയന്തര ഇടപെടല്‍.