Kerala

പച്ചില കണ്ടാൽ പോകുന്നവനല്ല, അർഹമായ പ്രതിനിധ്യം കിട്ടിയിട്ടില്ലെങ്കിലും പരാതിയില്ല: കോവൂർ കുഞ്ഞുമോൻ

Posted on

തിരുവനന്തപുരം: കൂറുമാറാൻ എൻസിപി ശരദ് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ് പണം വാ​ഗ്ദാനം ചെയ്തെന്ന ആരോപണം തള്ളിആർഎസ്പി-ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎ.

കോഴ ആരോപണം സംബന്ധിച്ച വാർത്ത വാസ്തവവിരുദ്ധമാണെന്നും അത്തരത്തിൽ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുപോലും പോയിട്ടില്ല. പച്ചില കണ്ടാൽ പോകുന്നവനല്ല താനെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

പാർട്ടിയിൽ അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. പക്ഷേ അതിൽ ആരോടും പരിഭവമില്ല. മുഖ്യമന്ത്രി വിഷയത്തെ കുറിച്ച് സംസാരിക്കാൻ തന്നെ വിളിപ്പിച്ചിരുന്നു. അന്ന് തന്നെ ആരോപണം താൻ നിഷേധിച്ചു. വിഷയത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version