Kerala
ഇനി ഇതുപോലൊരു ദാരുണമായ സംഭവമുണ്ടാകാന്‍ സമ്മതിക്കില്ല, അപ്പനും അമ്മയ്ക്കും ഏക ആശ്രയം; പ്രതികരിച്ച് നാട്ടുകാർ
കൊച്ചി: കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍.
ഇനി ഇതുപോലൊരു ദാരുണമായ സംഭവമുണ്ടാകാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അപ്പനും അമ്മയ്ക്കും ഏക ആശ്രയമാണ് എല്‍ദോസ് എന്നും നാട്ടുകാര്‍ പറഞ്ഞു. കാട്ടാനയുടെ ആക്രമണമുണ്ടായ വഴിയില്‍ വെട്ടവും വെളിച്ചവുമില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
‘അപ്പനും അമ്മയ്ക്കും ഈ മകനാണ് ഏക ആശ്രയം. രാവിലെ പണിക്ക് പോകാനായി ഇറങ്ങിത്തിരിച്ചതാണ്. വൈകിട്ട് ചോറുമായി അമ്മ കാത്തിരിക്കുമ്പോള്‍ മകന്റെ അവസ്ഥ ഇങ്ങനെയാണ്. കഷ്ണങ്ങളല്ല, ആളില്ലാത്ത അവസ്ഥയാണ്. പണ്ഡവും കുടലും എല്ലാം പുറത്തുകിടക്കുകയാണ്. ഇനി ഇതുപോലൊരു ദാരുണമായ സംഭവമുണ്ടാകാന്‍ സമ്മതിക്കില്ല