Kerala
കർദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം
കൊച്ചി: ഭാരതത്തിന്റെ അഭിമാനമായി കർദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം.
നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിനെ പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്.
ഭാരതീയനെന്ന നിലയിൽ, കേരളീയനെന്ന നിലയിൽ അഭിമാനം കൊള്ളുന്നുവെന്നും ജനങ്ങളുടെ സ്നേഹവും പ്രാർത്ഥനയും നന്ദിയോടെ ഓർക്കുന്നു. മൂന്നാഴ്ച നാട്ടിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വീകരിക്കാനെത്തിയവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു