Kerala
രണ്ടു മാസം മുൻപ് വിവാഹം; കൊല്ലത്ത് നവവധുവായ 19കാരി മരിച്ച നിലയിൽ
കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്തൊൻപതുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കടയ്ക്കൽ പൊലീസ് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട്മാസം മുമ്പാണ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.