Kerala

കൊടി സുനിക്ക് പരോൾ നൽകിയതിനെ ന്യായീകരിച്ച് പി.ജയരാജൻ

കൊച്ചി: പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണ് ഉള്ളത്, ടി.പി ചന്ദ്രശേഖരൻ വധകേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിനെ ന്യായീകരിച്ച് മുതിർന്ന സിപിഐഎം നേതാവ് പി.ജയരാജൻ.

തടവറകൾ തിരുത്തൽ കേന്ദ്രങ്ങളാണ്. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയെ തുടർന്നാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ചത്. പ്രമാദമായ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ അവധി അനുവദിച്ചു വരുകയാണെന്നും പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

കൊവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു. ആ കൊവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോൾ നൽകിയിരുന്നില്ല. ഇപ്പോൾ ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് തെറ്റാണുള്ളതെന്നും കുറിപ്പിൽ പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top