India

20 കോടി തൊഴിലവസരങ്ങൾ എവിടെ,കർഷകന്റെ വരുമാനം ഇരട്ടിയാക്കിയോ? മോദിയുടെ വാഗ്ദാനങ്ങൾ പൊള്ളയെന്ന് ഖാർഗെ

Posted on

കൽപ്പറ്റ: രാജ്യത്ത് നരേന്ദ്രമോദി അഴിമതിക്കാരെ വെളുപ്പിക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ. അമിത് ഷായും മോദിയും ഒരുമിച്ചാണ് ഇത് ചെയ്യുന്നതെന്നും മല്ലികാർജുൻ ഖാർ​ഗെ വയനാട് രാഹുൽ ​ഗാന്ധിയുടെ പ്രചാരണപരിപാടിയിൽ പറഞ്ഞു. മോദി രാഹുൽ ഗാന്ധിയെ ഭയക്കുന്നു, അതുകൊണ്ടാണ് എല്ലായ്പോഴും ഗാന്ധി കുടുംബത്തെ വിമർശിക്കുന്നത്. മോദി എല്ലാകാലത്തും ഗ്യാരണ്ടിയെ പറ്റി പറയുന്നു.

എവിടെയാണ് മോദി പറഞ്ഞ 20 കോടി തൊഴിലവസരങ്ങൾ? ആർക്കാണ് തൊഴിൽ ലഭിച്ചത്? കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി പറഞ്ഞു. പൊള്ളയായ വാഗ്ദാനമാണത്. കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലിം വിഭാഗത്തിന് വേണ്ടിയാണെന്ന് മോദി പ്രചരിപ്പിച്ചു. എന്നാൽ രാജ്യത്തെ എല്ലാവരുടെയും വികസനം ലക്ഷ്യമാക്കിയാണ് കോൺഗ്രസിന്റെ പ്രകടന പത്രിക. കോൺഗ്രസ്‌ എല്ലാക്കാലത്തും വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ട്. അച്ഛേ ദിൻ എവിടെയാണ്. ഇപ്പോൾ രാജ്യത്തുള്ളതാണോ ആ നല്ല ദിനങ്ങളെന്നും മല്ലികാ‍ർജുൻ ഖർ​ഗെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version