Kerala
കേരള സ്റ്റേറ്റ് ഇൻ്റർ ഡിസ്ട്രിക്‌ട് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പാലായിൽ
പാലാ:-2024 സെപ്റ്റംബർ 1 മുതൽ 14 വരെ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നതിന് ഗ്രൗണ്ട് അനുവദിക്കണമെന്ന് സൂചിപ്പിച്ച് ഡിസ്ട്രിക്റ്റ് ഫുട്ബോൾ അസോസിയേഷൻ, കേരള സ്റ്റേറ്റ് ഇൻ്റർ ഡിസ്ട്രിക്‌ട് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേണ്ടി ഗ്രൗണ്ട് അനുവദിക്കുന്നതിനായി കോട്ടയം ഡിസ്ട്രിക് ഫുട്ബോൾ അസോസിയേഷൻ .
ഫുട്ബോൾ മത്സരത്തിന് സ്റ്റേഡിയം അനുവദിക്കണമെന്ന ആവശ്യം ഇന്നു കൂടിയ കൗൺസിൽ അംഗീകരിച്ചതായി ചെയർമാൻ ഷാജു വി.തുരുത്തൻ അറിയിച്ചു.
കൂടാതെ പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്നതിനായി ഒരു ക്രിക്കറ്റ് നെറ്റ്‌സ് സ്ഥാപിക്കുന്നതിന് മുനിസിപ്പൽ കോപ്ലക്‌സ് കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ പടിഞ്ഞാറെ ഭാഗത്ത് വർഷങ്ങളായി വെറുതെ കിടക്കുന്ന സ്ഥലംഅനുവദിക്കണമെന്നും ഇവിടെ വേണ്ട സംരക്ഷണ ജോലികളും അസോസിയേഷൻ്റെ ചിലവിൽ ചെയ്യുന്നതാണെന്നും അപേക്ഷിച്ച് ജില്ലാ ക്രിക്കറ്റ്അസോസിയേഷൻ്റെ അപേക്ഷ നഗരസഭ മേൽ നടപടികൾക്ക് ശുപാർശ ചെയ്തതയും ചെയർമാൻ അറിയിച്ചു.
സ്റ്റേഡിയത്തിന്റെ്റെ പുനരുദ്ധാരണം/ നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ 7കോടി വകയിരുത്തിയിട്ടുള്ളതിനാൽ ആണ് നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിലെ റൂഫ് ടോപ്പിൽ ഷീറ്റ് റൂഫ് ചെയ്തിരിക്കുന്ന ഭാഗം പരിഹണിക്കുന്നത് .
കുടുംബശ്രീ പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതി നിർവ്വഹണം ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച ക്യാമ്പയിൻ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം 2024 ജൂൺ 11 മുതൽ ജൂലൈ 31 വരെ
അംഗീകാരം ലഭിച്ച് നാളിതുവരെ നിർമ്മാണം ആരംഭിക്കാത്ത മുഴുവൻ വീടുകളുടെയും, അടിത്തറ നിർമ്മാണം പൂർത്തീകരിച്ച് രണ്ടാംഘട്ട ജിയോ ടാഗിംഗ് നടത്തുക, നിർമ്മാണം ആരംഭിക്കാൻ കഴിയാത്ത വീടുകൾ പദ്ധതിയിൽ നിന്നും ഒഴിവാക്കി കൗൺസിൽ തീരുമാനം സഹിതം ക്യാമ്പയിൻ കാലയളവിൽ പ്രൊപ്പോസൽ സമർപ്പിക്കുക, നിലവിൽ മറ്റ് ഘട്ടങ്ങളിൽ നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മുഴുവൻ വീടുകളും, നിർമ്മാണംപൂർത്തീകരിച്ച് ജിയോ ടാഗിംഗ് നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നഗരസഭ തലത്തിൽ നഗരസഭാ ചെയർമാന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ച നടപ്പാക്കും.