Kerala

കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് സംസ്ഥാനത്ത് അരിവില കുതിക്കുന്നു

Posted on

കോട്ടയം: കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് സംസ്ഥാനത്ത് അരിവില കുതിക്കുന്നു. ഒരുമാസത്തിനിടെ ഒരു കിലോ​ഗ്രാം അരിയുടെ മുകളിൽ എട്ട് രൂപവരെയാണ് കൂടിയത്. ​ഗ്രാമങ്ങളിലെ ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ ഒരുകിലോ അരി വേണമെങ്കിൽ 50 രൂപയോളം നൽകണം. ​കു​റു​വ, ബോ​ധ​ന, പൊ​ന്നി ഇ​ന​ങ്ങ​ൾ​ക്ക് മൊ​ത്ത​വി​ല​യി​ൽ​ത്ത​ന്നെ ആ​റു മു​ത​ൽ എ​ട്ടു​രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അരി ഇനങ്ങളാണിവ. ബി​രി​യാ​ണി​ക്കാ​യി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​യ​മ, കോ​ല അ​രി​ക്കും അ​ടു​ത്ത​കാ​ല​ത്ത് 10 രൂ​പ​യോ​ളം കൂ​ടി.

അ​രി​യു​ടെ ക​യ​റ്റു​മ​തി വ​ർ​ധി​ച്ച​താ​ണ് വി​ല വ​ൻ​തോ​തി​ൽ കൂ​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് മൊ​ത്ത വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. അ​രി​യു​​ടെ ക​യ​റ്റു​മ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നാ​ൽ വി​ല​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​യ​റ്റു​മ​തി​ക്കാ​ർ മു​ൻ​കൂ​ർ പ​ണം ന​ൽ​കു​ന്ന​തി​നാ​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ മി​ല്ലു​ട​മ​ക​ൾ അ​വ​ർ​ക്ക് അ​രി​ന​ൽ​കാ​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഊ​ണി​നു​ള്ള അ​രി കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. ബി​രി​യാ​ണി​ക്കു​ള്ള​ത് പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നും. ഇ​വി​ട​ങ്ങ​ളി​ലെ കൊ​യ്ത്തു​ത്സ​വ സീ​സ​ണാ​യാ​ൽ അ​രി​യു​ടെ വ​ര​വ് കൂ​ടു​മെ​ന്നും വി​ല​യി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ.

മൊ​ത്ത വി​പ​ണി​യി​ലെ വി​​ല​യേ​ക്കാ​ൾ കി​ലോ​ക്ക് അ​ഞ്ചു​രൂ​പ​യോ​ളം അ​ധി​ക​മാ​ണ് പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ ഈ​ടാ​ക്കു​ന്ന​ത്. മൊ​ത്ത​വി​പ​ണി​യി​ൽ നി​ന്ന്​ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ച​ര​ക്കു​ക​ട​ത്ത് കൂ​ലി​യ​ട​ക്കം ക​ണ​ക്കാ​ക്കി കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ന്നു​മു​ണ്ട്. ഒ​രു​കി​ലോ മു​ത​ൽ 25 കി​ലോ വ​രെ​യു​ള്ള ബാ​ഗു​ക​ളി​ലാ​ക്കി വി​ൽ​ക്കു​ന്ന ബ്രാ​ന്റ​ഡ് അ​രി​ക്ക് നേ​ര​ത്തെ അ​ഞ്ച് ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​തും തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. കു​റ​ഞ്ഞ അ​ള​വി​ൽ അ​രി​വാ​ങ്ങു​ന്ന ചെ​റി​യ കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version