Crime

കേരളത്തിൽ കഴിഞ്ഞ വർഷം ക്രിമിനൽ കേസുകളുടെ എണ്ണത്തിലുണ്ടായത് വൻ വർധനവ്

Posted on

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ വർഷം ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. 2022 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ 5,101 കൂടുതൽ കേസുകളാണ് 2023 നവംബർ വരെ രജിസ്റ്റർ ചെയ്തത്. 2022ൽ 2,35,858 കേസുകളാണ് ആരെ രജിസ്റ്റർ ചെയ്തതെങ്കിൽ 2023 നവംബർ വരെ 2,40,959 കേസുകൾ രജിസ്റ്റർ ചെയ്തു. ഡിസംബറിലെ കണക്കുകൾ കൂടിയാകുമ്പോൾ സംഖ്യ ഇനിയും ഇയരും.

വധശ്രമക്കേസുകളാണ് കേരളത്തിൽ ഏറ്റവും അധികം കൂടുന്നത്. 2022ൽ 700 വധശ്രമക്കേസുകളായിരുന്നു. കഴിഞ്ഞ വർഷം നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വധശ്രമക്കേസുകൾ 918 ആയി. ദേഹോപ്രദവ കേസുകളും കൂടിയിട്ടുണ്ട്. 17,174 ആയിരുന്നു 2022 ൽ‍ റിപ്പോർട്ട് ചെയ്തത്. 17,713 കേസുകളാണ് 2023 നവംബർ വരെ റിപ്പോർട്ട് ചെയ്തത്. എന്നാൽ നവകേരള യാത്രയിലുടനീളം അടിനടന്നു. കരിങ്കൊടിക്കാരെ ഡിവൈഎഫ്ഐക്കാർ അടിച്ചൊതുക്കിതും, പ്രതിഷേധക്കാരെ പൊലിസുകാരെ അടിച്ചതും,പൊലീസുകാരെ പ്രതിഷേധക്കാർ അടിച്ചതുമായ ഡിസംബർ മാസത്തെ കേസുകൾ കണക്കുവരുമ്പോൾ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടാകും. തട്ടിപ്പുക്കേസുകളും കൂടി. 8307 കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് 10,393 കേസുകളായി.

ലൈംഗികാതിക്രമക്കേസുകളും സ്ത്രീത്വത്തെ അപമാനിക്കുന്ന അതിക്രമക്കേസുകളും കൂടി. സ്ത്രീധന പീഡനം മൂലമുള്ള മരണകേസുകൾ 2022ൽ പതിനൊന്നായിരുന്നു, നവംബർവരെ എട്ടായി. ഭർത്താവിൻറെയും വീട്ടുകാരുടെയും പീഡനക്കേസുകൾ 4345 ആണ് കഴിഞ്ഞ നവംബർവരെ. 2022ൽ 4998 ആയിരുന്നു. കൊലക്കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 334 ൽ നിന്നും 306 ആയി കുറഞ്ഞു. ബലാത്സംഗം, കലാപ കേസുകളുടെ എണ്ണം കുറഞ്ഞപ്പോൾ മോഷണം ഭവനഭേദനം എന്നീ കേസുകൾ വർദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version