Kerala
കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും കേന്ദ്ര സഹായം കിട്ടിയിട്ടില്ലെന്നും നമ്മളീ രാജ്യത്തിൻ്റെ ഭാഗമല്ലേയെന്നും എന്തുകൊണ്ടാണ് കേരളത്തിന് മാത്രം ഭ്രഷ്ട് കൽപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രത്തിൻ്റെ കണ്ണും കാതും തുറപ്പിക്കണമെന്നും നാടിൻ്റെ താൽപര്യത്തിനൊപ്പം നിൽക്കാൻ സർക്കാരിനൊപ്പം കോൺഗ്രസില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ദുരന്തം ഉണ്ടായപ്പോൾ പ്രധാനമന്ത്രി പറന്നെത്തി. കാര്യങ്ങൾ വിശദീകരിച്ചു നൽകി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സഹായമില്ല. സഹായമാവശ്യപ്പെട്ടത് ബിജെപി ഒഴികെയുള്ള എംപിമാർ ഒരുമിച്ചാണെന്നും എന്നാൽ, തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നൽകിയ മറുപടി പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.