Kerala

കേന്ദ്ര അവ​ഗണനക്ക് കാരണം രാഷ്ട്രിയ കാരണങ്ങൾ മാത്രം: എളമരം കരീം

Posted on

കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം ആരംഭിച്ചു.

വയനാട്‌ ദുരന്തത്തിൽ കേരളത്തിന്‌ അർഹമായ സഹായങ്ങൾ നൽകാൻ തയാറാവാത്തതുൾപ്പെടെ കേന്ദ്ര സർക്കാർ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ മാർച്ചും ധർണ്ണയും. രാവിലെ 10.30 നാണ് പ്രതിഷേധം ആരംഭിച്ചത്. മലപ്പുറത്ത് എളമരം കരീം സമരം ഉദ്‌ഘാടനം ചെയ്തു. കേന്ദ്രത്തിൻ്റെ അവഗണനയ്ക്ക് രാഷ്ട്രീയ കാരണമല്ലാതെ മറ്റൊന്നുമില്ലെന്ന് എളമരം കരീം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും അവരുടെ ഉത്തരവാദിത്വം നിറവേറ്റിയില്ല. പാർലമെൻ്റിൽ വയനാട് വിഷയം ഉന്നയിക്കാൻ പോലും തയ്യാറായില്ലെന്നും എളമരം കരീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version