India
ദില്ലി വോട്ടണ്ണൽ; അരവിന്ദ് കെജരിവാൾ പിന്നിൽ

ദില്ലി വോട്ടെണ്ണൽ തുടങ്ങി. അരവിന്ദ് കെജരിവാൾ, മനീഷ് സിസോദിയ, അതിഷി തുടങ്ങിയ ആം ആദ്മിയുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം പിന്നിലാണ്.
70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ. 11 കൗണ്ടിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം വോട്ടിംഗ് മെഷീനിലേക്ക് കടക്കും. പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചനം.