Kerala
കായംകുളം സിപിഐഎമ്മിലെ ഭിന്നത; സജി ചെറിയാന്‍ നേരിട്ട് ഇടപെട്ടു
ആലപ്പുഴ: കായംകുളം സിപിഐഎമ്മിലെ ഭിന്നതയില്‍ മന്ത്രി സജി ചെറിയാന്‍ നേരിട്ടിടപെടുന്നു. രാജിക്കത്ത് നല്‍കിയ ഏരിയ കമ്മിറ്റി അംഗം കെ എല്‍ പ്രസന്നകുമാരിയെ അനുനയിപ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. സജി ചെറിയാന്റെ സാന്നിധ്യത്തില്‍ മൂന്ന് ലോക്കല്‍ കമ്മിറ്റികളുടെ സംയുക്ത യോഗം ചേര്‍ന്നു.
കരീലക്കുളങ്ങര, രാമപുരം, പത്തിയൂര്‍ ലോക്കല്‍ കമ്മിറ്റികളാണ് സംയുക്തയോഗം ചേര്‍ന്നത്. സജി ചെറിയാന്‍ നേരിട്ടു ക്ഷണിച്ചത് പ്രകാരം പ്രസന്നകുമാരി യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പിനു ശേഷം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പിലാണ് യോഗം പിരിഞ്ഞത്.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ സജി ചെറിയാന്റെ ഇടപെടല്‍ എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈയാഴ്ച എം വി ഗോവിന്ദന്‍ ജില്ലയില്‍ എത്തുന്നുണ്ട്.