Kerala
കട്ടപ്പന ഇരട്ടക്കൊലപാതകം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊല കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ. വിവിധ വകുപ്പുകളിലെ പത്തു ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ ഉൾപ്പെടെ ഉള്ളവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഡി ഐ ജി കട്ടപ്പനയിൽ പറഞ്ഞു.
കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ എന്നയാളെയും ഇദ്ദേഹത്തിന്‍റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം. പ്രതികളായ നിതീഷും വിഷ്ണുവും പൊലീസ് കസ്റ്റഡിയിലാണ്. കൊലപ്പെടുത്തിയ കുഞ്ഞ് നിതീഷിന്റെ തന്നെയാണ്. മരിച്ച വിജയൻറെ മകളുമായി വിവാഹത്തിന് മുൻപ് നീതിഷിന് ബന്ധമുണ്ടായിരുന്നു. ഇരുവർക്കും ജനിച്ച അഞ്ചു ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ നാണക്കേട് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊല്ലുന്നതിന് വിജയനും കൂട്ട് നിന്നിരുന്നു.