India
ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ച് 15 മരണം; അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് അമിത് ഷാ
ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ച് 15 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ചിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുക. സംഭവത്തിൽ ജലം, കൃഷി, കെമിക്കൽസ്, ഭക്ഷ്യ സുരക്ഷ വിദ്ഗധരും അന്വേഷണ സംഘത്തിലുണ്ടാവും. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിലാണ് ആറാഴ്ചയക്കിടയിൽ 15 പേർ മരിച്ചത്.
കടുത്ത പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് രോഗ ലക്ഷണങ്ങളായി രോഗികൾ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇവർ മരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് ഒരു കുടുബത്തിലെ ഏഴ് പേർ അസുഖ ബാധിതരായതായി ആദ്യം ശ്രദ്ധയിൽപെടുന്നത്.
ഇതിൽ 5 പേർ മരിച്ചു. മറ്റൊരു കുടുംബത്തിലും സമാനമായ തരത്തിൽ 9 പേർക്ക് അസുഖം ബാധിച്ചിരുന്നു. ഇതിൽ 3 പേരാണ് മരിച്ചത്. സമൂഹ അന്നദാനത്തിൽ ഇവർ പങ്കെടുത്തിരുന്നു.