Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം കൗൺസിലർമാർക്ക് വീണ്ടും ഇഡി നോട്ടീസ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം കൗൺസിലർമാർക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അനൂപ് ഡേവിസ് കാട, മധു അമ്പലപുരം എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇരുവരും നാളെ ഇഡിയുടെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
കേസിൽ ഇഡി ആദ്യഘട്ട കുറ്റപത്രം നേരത്തേ സമർപ്പിച്ചിരുന്നു. ആദ്യ ഘട്ട കുറ്റപത്രത്തിൽ 55 ഓളം പേരാണ് പ്രതികൾ. അനധികൃതമായി വായ്പ നൽകി ബാങ്കിലെ നിക്ഷേപമായ 125 കോടിയോളം രൂപ തട്ടിച്ചുവെന്നതാണ് കരുവന്നൂർ ബാങ്ക് കേസ്. കേസിൽ മുതിർന്ന് സിപിഐഎം നേതാവ് എ സി മൊയ്തീന് പങ്കുണ്ടെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു.