Kerala
കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയാക്കി; വിദ്യാഭ്യാസമന്ത്രിക്ക് എതിരെ അധ്യാപക സംഘടനയുടെ രൂക്ഷവിമർശനം
തിരുവനന്തപുരം: കലോത്സവത്തിന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വിമർശിച്ച് പോസ്റ്റ്. കലോത്സവ മേള നടത്തിയ അധ്യാപകരെ മന്ത്രി അവഹേളിച്ചെന്നാണ് പോസ്റ്റിലെ പ്രധാന ആരോപണം.
കാര്യം കഴിഞ്ഞപ്പോൾ തങ്ങൾക്ക് കറിവേപ്പിലയുടെ വിലയാണ് നൽകിയതെന്നും കെപിഎസ്ടിഎ ആരോപിക്കുന്നു. സമാപന സമ്മേളന വേദി മന്ത്രിയുടെ സ്റ്റാഫുകൾ കയ്യടക്കിയെന്നും സബ് കമ്മിറ്റി കൺവീനർമാരെ പൊലീസിനെ ഉപയോഗിച്ച് അപമാനിച്ച് ഇറക്കിവിട്ടെന്നും അധ്യാപകരുടെ സംഘടനയുടെ ഗുരുതര ആരോപണം.
സദസ്സിന്റെ മുൻനിരയിൽ പോലും സീറ്റ് നൽകാതെ തങ്ങളെ അപമാനിച്ചെന്നും പോസ്റ്റിൽ പറയുന്നുണ്ട്. പ്രതിഷേധം വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് അറിയിക്കുമെന്ന് KPSTA സംസ്ഥാന സമിതി അറിയിച്ചു. മീഡിയ ചുമതലയുള്ള അരുണിൻ്റെ പോസ്റ്റിലാണ് വിമർശനം