Entertainment
സ്വരചേർച്ച; നടൻ മമ്മൂട്ടി കൈരളി ചെയർമാൻ സ്ഥാനം ഒഴിയുമെന്ന് സൂചന
നടൻ മമ്മൂട്ടി കൈരളിയുടെ ചെയർമാൻ സ്ഥാനം ഒഴിയുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിനെ ചൊല്ലി ഇപ്പോൾ സിപിഎമ്മിലും കൈരളിയും പൊട്ടിത്തെറി രൂക്ഷമാകുകയാണ്.
തനിക്ക് രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന ഘട്ടം വന്നപ്പോൾ ജോണ് ബ്രിട്ടാസ് ചതിയിലൂടെ ആ സ്ഥാനം തട്ടിയെടുത്തത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് മമ്മൂട്ടി കൈരളി ചെയര്മാന് സ്ഥാനം ഒഴിയും എന്ന വാർത്ത പുറത്ത് വരുന്നത്.
പാർട്ടി ചാനലായ കൈരളിയുടെ ബഹുഭൂരിപക്ഷം വരുന്ന ഷെയറുകൾ ഹോൾഡ് ചെയ്യുന്ന ഒരു വ്യക്തികൂടിയാണ് മമ്മൂട്ടി.