Kerala
‘വീണാ വിജയൻ്റെ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാതിരിക്കാൻ വി ഡി സതീശൻ ഗൂഢാലോചന നടത്തി’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: വീണാ വിജയനെതിരായ അന്വേഷണത്തിൽ സർക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി കേസ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചർച്ച വിഷയമാണ്.
മുഖ്യമന്ത്രിയും മകളും പണം എന്തിനു വാങ്ങി എന്ന കാര്യം അന്വേഷണത്തിൽ പുറത്ത് വരും.അന്വേഷണം ഒന്നും ശരിയായി നടക്കില്ല, പ്രധാനമന്ത്രി ഒത്തു തീർപ്പാക്കും എന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. കേസ് തേച്ച് മായ്ച്ച് കളയുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.