Kerala
തോറ്റത് നാല് സിറ്റിങ് എംപിമാർ, ഇടവേളയ്ക്ക് ശേഷം വേണുഗോപാലും ഫ്രാൻസിസ് ജോർജും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വീണ്ടും മേൽക്കൈ നേടിയപ്പോൾ തോറ്റത് നാല് സിറ്റിങ് എംപിമാർ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ സവിശേഷതയാണ്. എൽഡിഎഫ് ഇത്തവണയും ഒറ്റ സീറ്റിൽ ഒതുങ്ങി. ആലത്തൂരിൽ കെ രാധാകൃഷ്ണനിലൂടെയാണ് എൽഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കിയത്.
ആലപ്പുഴയിൽ എഎം ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടൻ, തൃശൂരിൽ കെ മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയം കണ്ടു.