India

മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിംഗ് അന്തരിച്ചു

Posted on

മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിംഗ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരു​ഗ്രാമിലെ മെടന്ത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 2004-2005 കാളയളവിൽ ഡോ മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. രാജീവ് ഗാന്ധി സർക്കാരിൽ സ്റ്റീൽ -ഖനന വകുപ്പുകളുടെ ചുമതല വഹിച്ചു.

ദീർഘകാലം വിദേശകാര്യ വകുപ്പിൽ ജോലി ചെയ്തതിന് ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ, ബ്രിട്ടനിലെയും സാംബിയയിലേയും ഇന്ത്യൻ ഡപ്യൂട്ടി ഹൈകമ്മിഷണർ എന്നീ പദവികളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1984ൽ പത്മഭൂഷൻ ബഹുമതി ലഭിച്ചു.

ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version