Kerala
ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ സ്വകാര്യ-വിദേശ സർവ്വകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ സ്വകാര്യ-വിദേശ സർവ്വകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ മൂലധനം സംബന്ധിച്ച് സിപിഐഎമ്മിൽ നയം മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയുടെ മുമ്പത്തെ നയം തന്നെയാണിപ്പോഴും. അത് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾതന്നെ സ്വകാര്യ നിക്ഷേപമുണ്ട്. അതിനെ കുറേക്കൂടി ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ല. അങ്ങനെ തന്നെ മുന്നോട്ടുപോവും. വിജ്ഞാന സമ്പദ് വ്യവസ്ഥയാണ് സർക്കാരിന്റെ ലക്ഷ്യം. എസ്എഫ്ഐ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.