Kerala
‘കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്, വ്യക്തിഹത്യ ശരിയാണോ തെറ്റാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ’: കെകെ ശൈലജ
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നതെന്നും വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നതെന്നും ശൈലജ പറഞ്ഞു.
1500 രൂപയ്ക്കു മാത്രം പിപിഇ കിറ്റ് ലഭിക്കുന്ന കാലത്ത് 15,000 കിറ്റുകൾ വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ചതിനെ കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നത്. ജനങ്ങളുടെ കോടതിയിൽ ഞാൻ ഇത് തുറന്നുകാട്ടും– കെ.കെ.ശൈലജ പറഞ്ഞു.