Kerala

സൈബർ ആക്രമണം; ശൈലജ ടീച്ചർക്ക് പിന്തുണയുമായി കെ കെ രമ

Posted on

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതെന്ന് വടകര എംഎൽഎ കെ കെ രമ. മുഖമില്ലാത്ത ആളുകൾ വഴി ലൈംഗിക ചുവയോടെ ഉള്ള അധിക്ഷേപങ്ങൾ ആദ്യത്തെ അനുഭവം അല്ലെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു. പലപ്പോഴായി സൈബർ സെല്ലിന് പരാതി നൽകിയ വിഷയമാണെന്നും പരാതിയിൽ വസ്തുതാപരമായ അന്വേഷണം നടന്നിട്ടില്ലെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു. പരാതികൾ കെട്ടിക്കിടക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഇങ്ങനെ പറയേണ്ടി വന്നതിനു കാരണം പൊലീസ് ആണെന്നും കെ കെ രമ കുറ്റപ്പെടുത്തി.

വ്യാജപ്രചരണം നടപടി എടുക്കുന്നതിൽ പാർട്ടി നോക്കേണ്ടതില്ലെന്നും ആരെയും സംരക്ഷിക്കില്ലെന്നും വടകര എംഎൽഎ വ്യക്തമാക്കി. പൊലീസിന് എന്താണ് നടപടിയെടുക്കാൻ മടിയെന്നും കെ കെ രമ ചോദിച്ചു. പി ജയരാജൻ്റെ അശ്ലീലം കലർന്ന എഫ് ബി പോസ്റ്റ് ചൂണ്ടിക്കാണിച്ച് നേതാക്കളുടെ ഭാഗത്ത് നിന്ന് മോശം പരാമർശങ്ങൾ ഉണ്ടാകുന്നുവെന്നും കെ കെ രമ കുറ്റപ്പെടുത്തി. പി ജയരാജൻ്റെ ‘വെണ്ണപ്പാളി’ പരാമർശത്തിനെതിരെ പൊലീസിനും തെരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും കെ കെ രമ അറിയിച്ചു. ലൈംഗിക വീഡിയോ ഇട്ടവർക്ക് എതിരെ എഫ്ഐആർ ഇടട്ടെയെന്നും കുടുംബ ഗ്രൂപ്പിൽ ഇട്ടവരെ കണ്ടെത്താൻ എന്താണ് തടസ്സമെന്നും കെ കെ രമ ചോദിച്ചു. നിലവിലെ എഫ്ഐആർ മറ്റെന്തൊക്കെയോ ആസൂത്രണത്തിൻ്റെ ഭാഗമാണ്. ചർച്ച വഴി തിരിച്ച് വിടാനാണ് ശ്രമം. കെ കെ ശൈലജയുടെ വാർത്താ സമ്മേളനത്തിൽ കണ്ടത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version