Kerala

സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ജെഡിഎസ്; നേതൃയോഗം വിളിച്ചു

Posted on

തിരുവനന്തപുരം: സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ് (ജനതാ ദൾ എസ്). പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു.

ഈ മാസം 18ന് തിരുവനന്തപുരത്താണ് യോഗം നടക്കുക. ജെഡിഎസ്, എൻഡിഎ സർക്കാരിന്റെ ഭാഗമായതോടെയാണ് സംസ്ഥാന എൻഡിഎ നേതൃത്വം പുതിയ പാ‍ർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. ജെഡിഎസ്സിന്റെ കേരള ഘടകമായി എൽഡിഎഫിൽ തുടരാൻ ആകില്ലെന്ന് സിപിഐഎം അറിയിച്ചിരുന്നു.

ദേശീയ നേതൃത്വവുമായി സാങ്കേതികമായി ബന്ധം നിലനിൽക്കുകയാണെന്നതിനാൽ ഇത് മുന്നണിയിൽ തടസ്സമാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version