Kerala
ജെസിബിയുടെ അടിയില്‍ കുടുങ്ങി യുവാവ് മരിച്ചു; അപകടം മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ
മണ്ണുമാന്തിയന്ത്രം ദേഹത്തേക്ക് മറിഞ്ഞുവീണു യുവാവ് മരിച്ചു. കാസര്‍കോട് ബന്തടുക്കയിലെ പ്രീതം ലാല്‍ ചന്ദാണ് (22) മരിച്ചത്. ജെസിബി വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
അപകടം കണ്ട് നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ ചന്ദ്രന്‍-മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ ദമ്പതികളുടെ മകനാണ്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.