Kerala

തിരഞ്ഞെടുപ്പിലെ തോൽവി; സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎ

Posted on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞതിന് പിന്നാലെ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് കെടി ജലീൽ എംഎല്‍എ. സംസ്ഥാനത്ത് ഈ അടുത്ത് നടത്തിയ നികുതി വർധനവും ക്ഷേമ പ്രവർത്തനങ്ങൾക്കടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തതും തിരിച്ചടിയായി എന്നും ഭരണ വിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളിൽ പ്രവർത്തിച്ചുവെന്നും കെടി ജലീൽ പറഞ്ഞു.

ചില പൊലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും തിരിച്ചടിയായി. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കാലതാമസം വന്നുവെന്നും കെടി ജലീൽ പറഞ്ഞു. താഴെക്കിടയിലുള്ള വോട്ടർമാരെ പോലെ തന്നെ മധ്യവർഗ്ഗത്തെയും സ്വാധീനിക്കാൻ കഴിഞ്ഞില്ല എന്നും പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല.
എന്നാൽ ഇക്കാര്യങ്ങളെല്ലാം ഇടതുപക്ഷം മുടിനാരിഴകീറി വിലയിരുത്തുമെന്നും കെ ടി ജലീൽ പറഞ്ഞു. തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ് ജലീൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.അതെ സമയം 12 സീറ്റുകൾ വരെ പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷത്തിന് ഒരു സീറ്റിൽ മാത്രമാണ് ഇത്തവണ വിജയിക്കാനായത് . കഴിഞ്ഞ തവണ വിജയിച്ച ആലപ്പുഴയിലും ഇത്തവണ കാലിടറി. സിപിഐഎമ്മിന്റെ എ എം ആരിഫ് കോൺഗ്രസിന്റെ ദേശീയ നേതാവ് കൂടിയായ കെസി വേണുഗോപാലിനെതിരെയാണ് തോറ്റത്. അതെ സമയം ആലത്തൂരില്‍ മന്ത്രി രാധാകൃഷ്ണനിലൂടെ നാണക്കേട് ഒഴിവാക്കാൻ എൽഡിഎഫിനായി. യുഡിഎഫ് സ്ഥാനാർഥിയായ രമ്യ ഹരിദാസിനെയാണ് കെ രാധാകൃഷ്ണൻ തോൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version