Politics

ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക ബിജെപി റദ്ദാക്കി; പുതുക്കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടു

Posted on

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുക്കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ബിജെപി പുറത്തുവിട്ടു. ആദ്യം ഇറക്കിയ പട്ടിക പിന്‍വലിച്ചാണ് പുതുക്കിയ ലിസ്റ്റ് പുറത്തുവിട്ടത്. ആദ്യം 44 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ആണ് പുറത്തുവിട്ടത്. ഇത് തിടുക്കത്തില്‍ പിന്‍വലിക്കുകയായിരുന്നു.

വിവിധ മണ്ഡലങ്ങളിലായി അർഷിദ് ഭട്ട്, അഡ്വ. സയ്യിദ് വസാഹത്ത്, സോഫി യൂസഫ്, ഷാഗുൻ പരിഹാർ, സലിം ഭട്ട്, രാകേഷ് താക്കൂർ, സുനിൽ ശർമ്മ, വീർ സറഫ് ഷാംഗസ്, താരിഖ് കീൻ, ദലീപ് സിംഗ് പരിഹാർ, ഗജയ് സിങ് റാണ, മുഹമ്മദ് റഫീഖ് വാനി, ജാവേദ് അഹമ്മദ് ഖദ്രി, സയ്യിദ് ഷൗക്കത്ത് ഖയൂർ, ശക്തിരാജ് പരിഹാര്‍ എന്നിവര്‍ ലിസ്റ്റിലുണ്ട്.

ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പരിഗണിക്കേണ്ടതില്ലെന്ന് ബിജെപി അറിയിച്ചു. 90അംഗ ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള 44 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി നേരത്തെ പുറത്തുവിട്ടത്. ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിലായാണ് തിരഞ്ഞെടുപ്പ്. ഫലം ഒക്ടോബർ 4ന് പ്രഖ്യാപിക്കും.

2019 ഓഗസ്റ്റ് 5നാണ് ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയത്. അതിനുശേഷം സംസ്ഥാനപദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയാണ് ചെയ്തത്. അതിനുശേഷം താഴ് വരയില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version