Kerala
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം; വടി കൊണ്ടുള്ള അടിയേറ്റ് തടവുകാരന്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരന്‍ (86) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ശുചിമുറിയില്‍ വീണ് പരിക്കേറ്റ നിലയില്‍ കരുണാകരനെ കണ്ടെത്തുന്നത്. ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു.
തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.