Kerala
മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന്; തിരഞ്ഞെടുപ്പ് അവലോകനം അജണ്ട
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന് കോഴിക്കോട് നടക്കും. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരായ ഉമര്‍ഫൈസി മുക്കത്തിന്റെ പരാമര്‍ശം ചര്‍ച്ചയാകും. സമസ്തയില്‍ സഖാക്കള്‍ ഉണ്ട് എന്ന സലാമിന്റെ പരാമര്‍ശത്തിനെതിരെ ഉമര്‍ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സലാം ആണെന്നും മുശാവറയില്‍ അംഗങ്ങളായ മതപണ്ഡിതര്‍ക്ക് രാഷ്ട്രീയം ഇല്ലെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം.