India
‘കൊള്ളക്കാരുടെ സമ്മേളനം’; ഇന്ത്യ മുന്നണി മഹാറാലിയെ പരിഹസിച്ച് ബിജെപി
ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ മഹാറാലിയെ പരിഹസിച്ച് ബിജെപി. കൊള്ളക്കാരുടെ സമ്മേളനം എന്ന പരിഹാസ പോസ്റ്ററാണ് ബിജെപി പുറത്തിറക്കിയത്. ഭ്രഷ്ടാചാര്‍ ബചാവോ ആന്ദോളന്‍ എന്നാണ് പോസ്റ്ററില്‍ കുറിച്ചിട്ടുള്ളത്.
ലാലു പ്രസാദ് യാദവിനേയും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കൊള്ള നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുമെന്ന് അരവിന്ദ് കെജരിവാള്‍ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ കെജരിവാള്‍ ജയിലിലാണ്. എന്നാല്‍ കോടതിയില്‍ നിന്നുപോലും ആശ്വാസം കിട്ടിയില്ല.
ഇതേത്തുടര്‍ന്ന് കെജരിവാള്‍ ഇപ്പോള്‍, ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി എന്നിവരില്‍ നിന്ന് തന്നെ പിന്തുണ തേടുകയാണ്. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പരിഹസിച്ചു. ലോക് തന്ത്ര ബചാവോ ( ജനാധിപത്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യവുമായിട്ടാണ് ഇന്ത്യാ മുന്നണി ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ന് മഹാറാലി സംഘടിപ്പിച്ചിട്ടുള്ളത്.