India
ഇന്ത്യ മുന്നണി യോഗം ഇന്ന്
ഇന്‍ഡ്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്. സഖ്യത്തിന്റെ കണ്‍വീനറെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കും. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.
ഇന്‍ഡ്യ സഖ്യത്തില്‍ പലയിടത്തും അസ്വാരസ്യങ്ങള്‍ തുടരുന്നതിന് ഇടയിലാണ് യോഗം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കലാകും ഓണ്‍ലൈനായി നടക്കുന്ന യോഗത്തിന്റെ പ്രഥമ പരിഗണന. പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അസ്വസ്ഥയാണ്. ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറാകട്ടെ മുന്നണി കണ്‍വീനര്‍ പദവി ആഗ്രഹിക്കുന്നുണ്ട്.