India
ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎയും അഗ്നിവീർ പദ്ധതിയും റദ്ദാക്കും: പി ചിദംബരം
തിരുവനന്തപുരം: ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സെഷനിൽ തന്നെ സിഎഎ റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. അധികാരത്തിലെത്തിയാൽ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്നിവീർ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീർ. സൈനിക വിരുദ്ധ നടപടിയാണ് അഗ്നിവീർ എന്നും പി ചിദംബരം പറഞ്ഞു.
കേരളത്തിൽ 20 സീറ്റും യു ഡി എഫ് നേടുമെന്ന് കോൺഗ്രസിന്റെ പ്രകടനപത്രിക ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിൽ ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളിൽ ആണ്. ഇവിടെയെല്ലാം ബിജെപി യെ ജനം പിന്തള്ളും. കേരളത്തിൽ നടക്കുന്നത് എൽഡിഎഫ് – യുഡിഎഫ് പോരാട്ടമാണെന്നും അതിൽ യുഡിഎഫ് വിജയിക്കുമെന്നും പി ചിദംബരം പറഞ്ഞു.