India

ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്; നിതീഷിന് നല്‍കുക ഉപപ്രധാനമന്ത്രി പദവി; ആന്ധ്രയ്ക്ക് പ്രത്യേക പദവി; സര്‍ക്കാരുണ്ടാക്കാന്‍ തീവ്രശ്രമം

Posted on

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഇന്ത്യ സഖ്യം ശ്രമം തുടങ്ങി. സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും. എന്‍ഡിഎക്ക് ഒപ്പമുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുമായി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നീക്കം.ശിവസേന നേതാവ്  ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദുമാണ് ഈ കാര്യം വ്യക്തമാക്കിയത്.

292 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. ഇതില്‍ 28 സീറ്റുകള്‍ ജെഡിയു, ടിഡിപി സഖ്യകക്ഷികളുടേതാണ്. അതേസമയം ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകളുണ്ട്. ജെഡിയു, ടിഡിപി സഖ്യത്തെ ഒപ്പം ചേര്‍ത്താല്‍ 262 സീറ്റിലേക്ക് ഉയരും. മറ്റു പാര്‍ട്ടിക്കാരില്‍നിന്ന് ചിലരെ ഒപ്പം കൂട്ടിയാല്‍ 272 സീറ്റുകള്‍ ലഭിക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

എന്നാല്‍ ചന്ദ്രബാബു നായിഡു എന്‍ഡിഎയ്ക്ക് ഒപ്പം എന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. ഇത് ടിഡിപിയെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. 2019ലെ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യത്തില്‍നിന്ന് അകന്നു ടിഡിപി പിന്നീട് തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും എന്‍ഡിഎയില്‍ എത്തുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുതവണയാണ് നിതീഷ് കുമാര്‍ മുന്നണി മാറി രാഷ്ട്രീയപരീക്ഷണം നടത്തിയത്. ഇത് മനസിലാക്കിയാണ് മമത ബാനര്‍ജി നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി ഇന്ത്യ സഖ്യത്തിന് ഒപ്പം കൂട്ടാന്‍ രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version