Kerala

മാങ്കുളം സംഘര്‍ഷം; ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അറസ്റ്റിൽ

Posted on

ഇടുക്കി: മാങ്കുളത്ത് സംഘർഷത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ മർദ്ദിച്ചെന്ന കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺ ജോസിനെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. അതേസമയം ജാമ്യമില്ല വകുപ്പു ചുമത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ജനകീയ സമരസമിതി. പ്രവീണിനെതിരെ ചുമത്തിയത് കള്ളക്കേസെന്നും നാട്ടുകാർ പറഞ്ഞു.

മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻ കുത്ത് വെള്ളച്ചാട്ടത്തിനു സമീപമുള്ള പവലിയന്റെ അവകാശവാദം ഉന്നയിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. ഇതെ തുടർന്നുള്ള സംഘർഷത്തിൽ മൂന്നാർ പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെയും കേസെടുത്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ മർദ്ധിച്ചെന്ന കേസിൽ മുമ്പ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version