India
ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം അന്വേഷിക്കാനൊരുങ്ങി പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം അന്വേഷിക്കാനൊരുങ്ങി പൊലീസ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ പരാതി പ്രത്യേക സൈബർ ടീം അന്വേഷിക്കും.
ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ പരാതി. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനാണ് നീക്കം. സർക്കാർ തലത്തിലും അന്വേഷണം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിന് നിർദേശം നല്‍കിയതായാണ് വിവരം.