India
ഹൈദരാബാദ് സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ഉദ്യോഗാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു.ഹൈദരാബാദ് സ്വദേശി രവി തേജ(26)യാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാവിലെ ഷോപ്പിങ് മാളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതർ വെടിയുതിർത്തെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
2022 മാർച്ചിലാണ് യുവാവ് ബിരുദാനന്തര ബിരുദത്തിനായി യുഎസിൽ എത്തിയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൊഴിൽ അന്വേഷിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും അമേരിക്കയിലെ തെലുങ്ക് സമൂഹം അറിയിച്ചു.