Crime
സുഹൃത്തിനെ കൊന്ന് നരബലി നടത്തി യുവതി
അംബാല: ഹരിയാനയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ പുറത്തെത്തിയത് അതിക്രൂരമായ കൊലപാതകത്തിന്റെയും നരബലിയുടെയും വിവരങ്ങള്‍. 44 കാരനായ മഹേഷ് ഗുപ്തയുടെ മൃതദേഹമാണ് പ്രിയ എന്ന യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ പ്രിയയെയും ബന്ധുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ നടന്നത് നരബലിയാണെന്ന് വ്യക്തമായി. ദേവി തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് നരബലി നടത്താൻ ആവശ്യപ്പെട്ടുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രിയയുടെ വെളിപ്പെടുത്തൽ.