Entertainment

ഹണി പ്രാർത്ഥനയുള്ള കുട്ടി; തുറന്നു പറഞ്ഞു അമ്മ

Posted on

ബോഡിഷെയ്‌മിങ് ഏറ്റവുമധികം നേരിടേണ്ടി വന്ന നടിമാരില്‍ ഒരാളാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും മറ്റും താരത്തിന് നിരവധി മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സമീപ കാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള ആളു കൂടിയാണ് ഹണി റോസ്. തുടരെയുള്ള ഉദ്ഘാടനങ്ങൾ കാരണമായിരുന്നു അവയെല്ലാം. ഇപ്പോളിതാ ഹണിയെക്കുറിച്ച് അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്

ഞാൻ ഹണിക്ക് വരുന്ന എല്ലാ കമന്റുകളും വായിക്കാറുണ്ട്. പക്ഷെ ഒന്നിനും സോഷ്യൽ മീഡിയ വഴി മറുപടി കൊടുത്തിട്ടില്ല. ഓരോരുത്തർ അവരുടെ സൗകര്യത്തിന് ഓരോന്ന് എഴുതുന്നതല്ലേ. പണം കിട്ടാൻ വേണ്ടിയാകും എഴുതുന്ന‌ത്.

നമ്മൾ അതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട. കാരണം നമ്മുടെ കഴിവുകളെ അവർ നശിപ്പിക്കും. മറ്റുള്ളവർ പറയുന്നത് കേട്ട് നിന്നാൽ നമുക്ക് ജീവിതമോ സന്തോഷമോ ഉണ്ടാവില്ല. മറ്റുള്ളവരെ മറ്റുള്ളവരായി കണ്ടാൽ മതി. ഞങ്ങളുടെ ജീവനാണ് ഹണി. ഞങ്ങൾ മൂന്നുപേരും തമ്മിൽ ഭയങ്കര സ്നേഹമാണ്.

എപ്പോഴും പ്രാർ‌ത്ഥനയുള്ളയാളാണ് ഹണി. ഞാൻ എപ്പോൾ ചെന്ന് നോക്കിയാലും ഈശോയുടെ മുന്നിൽ നിൽക്കുന്നത് കാണാം. തന്റെ ചർമ്മം മനോഹരമായി ഇരിക്കാൻ ഒരു കാരണം ഹണി ബാത്ത് സ്ക്രബ്ബാണ്.

ഹണി ബാത്ത് സ്ക്രബ് ബിസിനസ് നന്നായി തന്നെ പോകുന്നുണ്ട്. എന്റെ സ്കിൻ ഇത്തരത്തിൽ നിലനിൽ‌ക്കുന്നതിന് കാരണം ഹണി ബാത്ത് സ്ക്രബാണ്. അത് ഉപയോ​ഗിക്കാത്ത ഒരു ദിവസം പോലും എനിക്കില്ല. എനിക്ക് ഭയങ്കര കംഫേർട്ടാണ്. ഹണി ബാത്ത് സ്ക്രബ് സ്ഥിരമായി ഉപയോ​ഗിച്ചാൽ സ്കിൻ ക്ലിയറാകും. സോഫ്റ്റാകും എന്നും ഹണി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version