Kerala

സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി

Posted on

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി. മകരപ്പൊങ്കൽ പ്രമാണിച്ചാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയാണ് ശബരിമലയിൽ മകരവിളക്ക് ദർശനവും.

 

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക എന്നാണ് റിപ്പോർട്ട്. അതിനായുള്ള റിസർവേഷൻ ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ചു. 06235 യശ്വന്ത്പുർ- കൊച്ചുവേളി ഫെസ്റ്റിവൽ എക്‌സ്പ്രസ് സ്പെഷൽ ശനിയാഴ്ച രാത്രി 11:55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7:10ന് കൊച്ചുവേളിയിൽ എത്തും. 06236 കൊച്ചുവേളി-യശ്വന്ത്പുർ ഫെസ്റ്റിവൽ എക്‌സ്പ്രസ് സ്പെഷൽ 14ന് രാത്രി 10 ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് 15 ന് വൈകുന്നേരം നാലരയ്ക്ക് യശ്വന്ത്പുരിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version