India
കുളിക്കുന്നതിനിടെ ഹീറ്റർ പൊട്ടിത്തെറിച്ചു: നവവധുവിന് ദാരുണാന്ത്യം
കുളിക്കുന്നതിനിടെ കുളിമുറിയിൽ വെച്ചിരുന്ന ഹീറ്റർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബുലന്ദ്ശഹർ സ്വദേശിയായ ദാമിനിയാണ് അതിധാരുണമായി മരണപ്പെട്ടത്. ഭർത്താവ് ദീപക് യാദവിന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം.
വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമാണ് ഈ ദാരുണ സംഭവം ഉണ്ടായത്. രാത്രി കുളിക്കാൻ കയറിയിട്ടും മണിക്കൂറുകൾ കഴിഞ്ഞിട്ടും ദാമിനി പുറത്തിറങ്ങിയിട്ടുരുന്നില്ല. തുടർന്ന് ഭർത്താവ് ദീപക് നിരവധി തവണ വിളിച്ചെങ്കിലും ധമനി പ്രതികരിച്ചില്ല.
പിന്നാലെ ആശങ്കയിലായി ദീപക്കും മാതാപിതാക്കളും ചേർന്ന് കുളിമുറിയുടെ കതക് തകർത്ത് ഉള്ളിലേക്ക് കടന്നപ്പോൾ ബോധ രഹിതയായി തറയിൽ കിടക്കുന്ന ദാമിനിയെയാണ് കണ്ടത്. കുളിമുറിയിൽ ഉണ്ടായിരുന്ന ഹീറ്റർ പൊട്ടിത്തെറിച്ച നിലയിലും ഇവർ കണ്ടെത്തിയിരുന്നു.