India
ചൂട്, വിവാഹം, ആഘോഷങ്ങള്‍; പോളിംഗ് ശതമാനത്തിലെ കുറവില്‍ ആശങ്ക
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 21 സംസ്ഥാനങ്ങളില്‍ 19 ഇടത്തും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ വ്യത്യാസം രേഖപ്പെടുത്തിയത്.
വിദൂര പ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചതോടെ പോളിംഗ് ശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാലിത് നിലവിലെ 66 ശതമാനം പോളിംഗില്‍ 0.1-0.2 ശതമാനത്തിന്റെ ഉയര്‍ച്ച മാത്രമെ ഉണ്ടാക്കുകയുള്ളൂ. 2019 ല്‍ ഒന്നാംഘട്ട പോളിംഗില്‍ 69.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.