Kerala
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നടന്നത് രാഷട്രീയ പ്രേരിത സമരമെന്ന് വനിത കമ്മീഷൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി.
പന്തീരാങ്കാവ് സ്വദേശി കെ കെ ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമാണെന്നും നഷ്ടപരിഹാരം തേടി പരാതി നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും പി സതീദേവി പറഞ്ഞു.
പരാതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അത് കേൾക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് യുവതി പോയെന്നും വനിതാ കമ്മീഷൻ പറഞ്ഞു. ഇപ്പോഴും നിയമ സഹായത്തിന് തയ്യാറാണെന്നും പി സതീദേവി വ്യക്തമാക്കി.