India
ഹരിയാനയില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം; ജമ്മു കശ്മീരിലും കോണ്‍ഗ്രസ് സഖ്യം മുന്നില്‍
ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ മുന്നേറ്റം. ലീഡ് നിലയില്‍ കോണ്‍ഗ്രസ് കുതിച്ചുകയറുകയാണ്. 63 സീറ്റുകളില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. 21 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക് എന്ന സൂചനയാണ് വരുന്നത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസുമായി സഖ്യമുള്ള നാഷണല്‍ കോണ്‍ഫറന്‍സ് 45 സീറ്റുകളില്‍ മുന്നിലാണ്. ബിജെപി 28 സീറ്റിലും പിഡിപി 5 സീറ്റിലും മുന്നിലാണ്.
ജമ്മു കശ്മീരിലും ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍. ഹരിയാനയില്‍ ബിജെപിയുടെ ഹാട്രിക് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മു കശ്മീരില്‍ തൂക്ക് സഭയാണെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തിയത്. ഈ ഫലങ്ങള്‍ തന്നെയാണ് തെളിയുന്നത്.
ജമ്മു കശ്മീരില്‍ ജമ്മു മേഖലയില്‍ ബിജെപി മുന്നിലാണ്. എന്നാല്‍ കശ്മീര്‍ മേഖലയില്‍ ഇന്ത്യ സഖ്യത്തിനാണ് മുന്‍തൂക്കം. അതേസമയം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.