Kerala
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിലെ പാലഭിഷേകം പോലീസ് തടഞ്ഞു
ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പോയ ഓള് കേരള മെൻസ് അസോസിയേഷന് നിരാശ.
അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടും പൊലീസ് എത്തി എടുത്തു കൊണ്ടുപോയി. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള് കേരള മെൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്. രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ.
ഇതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറും ഓള് കേരള മെൻസ് അസോസിയേഷനും. ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോണ്‍ ഇരയും ഗ്രീഷ്മ വേട്ടക്കാരനുമെന്ന് സമ്മതിക്കാമോയെന്നും രാഹുല്‍ ഈശ്വർ. ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോള്‍ അത് തടഞ്ഞു.