Kerala
‘സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍’; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ 15 ലക്ഷം ഫയല്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അറിയിച്ചു. ഓരോ മാസവും ലഭിക്കുന്ന ആകെ തപാലുകളില്‍ ഭൂരിഭാഗവും പഴയ ഫയലുകളുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷന്‍ ആയിരിക്കും. ശേഷിക്കുന്ന പുതിയ തപാലുകള്‍ പുതിയ ഫയലുകള്‍ ആയി ക്രിയേറ്റ് ചെയ്ത് നടപടി സ്വീകരിക്കും. ജനുവരി മാസത്തെ ഫയല്‍ പെന്‍ഡന്‍സി 3,04,556 ല്‍ നിന്നും ഏപ്രില്‍ മാസാവസാനത്തില്‍ 2,99,363 ആയിട്ടുണ്ട്.
സെക്രട്ടേറിയറ്റില്‍ ഓരോ മാസവും ലഭിക്കുന്ന തപാലുകളുടെയും ക്രിയേറ്റ് ചെയ്യപ്പെടുന്ന ഫയലുകളുടെയും തീര്‍പ്പാക്കുന്ന ഫയലുകളുടെയും അവശേഷിക്കുന്ന ഫയലുകളുടെയും എണ്ണം രേഖപ്പെടുത്തിയ പ്രതിമാസ പ്രവര്‍ത്തന പത്രികയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 2024 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സ്ഥിതി വിവര കണക്ക് മാസം, ഓരോ മാസവും ലഭിച്ച തപാല്‍, ക്രിയേറ്റ് ചെയ്യപ്പെട്ട പുതിയ ഫയലുകള്‍, അവശേഷിച്ചവയില്‍ ആ മാസം തീര്‍പ്പാക്കിയ ഫയലുകള്‍, തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഫയലുകള്‍ എന്ന ക്രമത്തില്‍;
ജനുവരി- 1,47,672- 33,088- 37,619- 3,04,556.
ഫെബ്രുവരി- 1,40,855- 32,801- 39,973- 3,05,601.
മാര്‍ച്ച്- 1,28,189- 30,703- 43,693- 3,00,558.
ഏപ്രില്‍- 1,17,864- 26,174- 34,990- 2,99,363.